
കഴക്കൂട്ടം : അണ്ടൂർക്കോണം പഞ്ചായത്തിന്റെ കീഴിലുള്ള കണിയാപുരത്തെ വ്യവസായ എസ്റ്റേറ്റ് വെള്ളത്തിൽ. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായി വ്യവസായികൾ. കഴിഞ്ഞ ദിവസം ശക്തമായ മഴയിലാണ് എസ്റ്റേറ്റിനുള്ളിൽ പ്രവർത്തിക്കുന്ന 4 വ്യവസായ സ്ഥാപനങ്ങൾ വെള്ളത്തിൽ മുങ്ങിയത്.
വ്യവസായ എസ്റ്റേറ്റ് നിർമിക്കുമ്പോൾ വെള്ളം ഒഴുകി പോകാൻ ഓട പണിതെങ്കിലും അത് അശാസ്ത്രീയമായതിനാൽ ചെറിയ മഴ പെയ്താൽ പോലും വെള്ളം എസ്റ്റേറ്റിനുള്ളിൽ ഇരച്ചു കയറും. ഇതിനു പരിഹാരം കാണാം എന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചെങ്കിലും പരിഹാരമായില്ല.