ശക്തി കുറഞ്ഞ മഴ തെക്കന്‍ ജില്ലകളിലാകും കൂടുതലായി ലഭിക്കുക. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള കിഴക്കന്‍ തരംഗത്തിന്റെ സ്വാധീനത്തില്‍ ഈര്‍പ്പം കലര്‍ന്ന മേഘങ്ങള്‍ കേരളത്തിന് അഭിമുഖമായി സഞ്ചരിക്കുന്നതാണ് മഴയ്ക്ക് കാരണം. ഇന്ന് തെക്കന്‍ ജില്ലകളിലെ മലയോര മേഖലകളില്‍ വൈകുന്നേരം മഴയുണ്ടാകാന്‍ സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസത്തിന് സമാനമായി തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. മലയോര മേഖലകളിലാണ് ജാഗ്രത പാലിക്കേണ്ടത്. ചിലയിടങ്ങളില്‍ ഇടിമിന്നലും ഉണ്ടായേക്കാം. അടുത്തയാഴ്ച വടക്കന്‍ കേരളത്തിലും ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടന്നാണ് വിദഗ്ധര്‍ പറയുന്നത്. മഴയ്ക്ക് പിന്നാലെ കേരള തീരത്ത് കാറ്റിന് ശക്തി കൂടിയിട്ടുണ്ട്. എന്നാല്‍ മത്സ്യബന്ധനത്തിന് വിലക്കില്ല. സംസ്ഥാനത്തെ താപനിലയില്‍ മാറ്റമുണ്ടാകില്ലെന്നും വിദഗ്ധര്‍ പറയുന്നു.