Spread the love
മഴ തുടരും; നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശമിച്ച സാഹചര്യത്തിൽ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പിൻവലിച്ചു. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്ത് ജില്ലകളിൽ യെല്ലോ അലർട്ടും ഉണ്ട്. വെള്ളിയാഴ്ച വരെ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി ബാബുവാണ് മരിച്ചത്.

അതേസമയം, തെക്കൻ കർണാടകക്ക് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഈ മാസം 27 മുതലായിരിക്കും സംസ്ഥാനത്ത് കാലവർഷം എത്തുകയെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.

Leave a Reply