
തിരുവനന്തപുരം: കേരള-കര്‍ണാടക തീരത്ത് ന്യുനമർദവും കന്യാകുമാരിക്കടുത്ത് ചക്രവാത ചുഴിയും രൂപപ്പെട്ടത് തുടരുന്നതിനാല്‍ സംസ്ഥാനത്ത് ഇന്നും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ ഇന്നു യെൽലോ അലെർട് ആണ്. നാളെ മുതല്‍ മഴ കൂടുതല്‍ തീവ്രമാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്തെ ആറ് അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഷോളയാര്‍ (തൃശൂര്‍), പൊന്മുടി, കുണ്ടറ, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍ (ഇടുക്കി) എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട്. പത്തനംതിട്ട ജില്ലയിലെ മൂഴിയാര്‍ അണക്കെട്ടില്‍ യെല്ലോ അലേർട്ടും ഇടുക്കി, കക്കി, മാട്ടുപ്പെട്ടി ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ടും ആനയിറങ്ങല്‍ (ഇടുക്കി) പെരിങ്ങല്‍കുത്ത് (തൃശൂര്‍) ഡാമുകളില്‍ ബ്ലൂ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.