Spread the love

സംസ്ഥാനത്ത് രാത്രി ഉപയോഗിക്കുന്ന വൈദ്യുതിക്ക് നിരക്ക് കൂട്ടിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രി ഉപയോഗിക്കുന്ന വൈദ്യുതിക്ക് നിരക്ക് കൂട്ടിയേക്കും. വൈകിട്ട് ആറ് മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്തെ ഉപയോഗത്തിന് ഉയർന്ന നിരക്ക് ഏർപ്പെടുത്താനാണ് ആലോചന. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തെ വൈദ്യുതി നിരക്ക് നിശ്ചയിക്കാനാണ് റെഗുലേറ്ററി കമ്മീഷന്‍ നിര്‍ദേശം. 2019 ജൂലൈയിലാണ് ഇതിന് മുന്‍പ് നിരക്ക് കൂട്ടിയത്. അതിനാല്‍ ഇപ്പോഴത്തെ നിരക്കില്‍ മുന്നോട്ടു പോകാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് പീക്ക് അവറിലെ നിരക്ക് കൂട്ടാനുള്ള ആലോചന. നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ടുള്ള താരിഫ് പെറ്റീഷന്‍ ഡിസംബര്‍ 31ന് മുന്‍പ് നല്‍കണമെന്ന് റെഗുലേറ്ററി കമ്മീഷന്‍ കെ.എസ്.ഇ.ബിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനാല്‍ ഉടന്‍ തന്നെ സര്‍ക്കാരിന് തീരുമാനമെടുക്കേണ്ടി വരും. പ്രതിമാസം 30 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് വൈദ്യുതി സൗജന്യം. നേരത്തെ ഇത് 20 യൂണിറ്റായിരുന്നു.

Leave a Reply