ഷിരൂരിൽ മുഴുവന്‍ രക്ഷാപ്രവര്‍ത്തനവും നടക്കുന്നത് ദൗത്യസംഘത്തിലെ രഞ്ജിത്ത് ഇസ്രായേലിയുടെ നിര്‍ദേശപ്രകാരമെന്ന് എംഎല്‍എ സതീഷ് സെയില്‍. നിലവില്‍ തിരച്ചില്‍ നടത്തുന്ന ഭാഗത്ത് തന്നെ അര്‍ജുന്റെ വാഹനം പ്രതീക്ഷിക്കുന്നുണ്ട്. കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണ് രഞ്ജിത്ത് ഇസ്രായേലി. അതേസമയം പ്രദേശത്ത് നിന്നും ലോറിയിലുണ്ടായിരുന്ന ഒരു മരത്തടി കിട്ടിയാല്‍ പോലും പ്രതീക്ഷയാണെന്ന് സ്ഥലം എംഎല്‍എ.
ട്രക്ക് കണ്ടുപിടിച്ചാല്‍ മാത്രമെ അര്‍ജുനെ കണ്ടെത്താന്‍ കഴിയുകയുള്ളൂവെന്ന് രഞ്ജിത്ത് പ്രതികരിച്ചു. ട്രക്ക് സ്‌പോട്ട് ചെയ്യുകയെന്നതാണ് ആദ്യത്തെ കടമ്പയെന്നും രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.
രക്ഷാപ്രവര്‍ത്തനം നടക്കുന്ന ഷിരൂരിൽ മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫ് എത്തി. രക്ഷാപ്രവര്‍ത്തനം നല്ല രീതിയില്‍ പുരോഗമിക്കുകയാണെന്നും അര്‍ജുനെ ജീവനോടെ തിരിച്ചുകിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംഎല്‍എ പ്രതികരിച്ചു. കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥലം സന്ദര്‍ശിക്കും. പ്രതിപക്ഷ നേതാവും കാസര്‍ഗോഡ് എംപിയും സ്ഥലത്തെത്തിയേക്കും. തുടക്കത്തില്‍ രക്ഷാദൗത്യത്തില്‍ വീഴച്ചയുണ്ടായെന്നും എംഎല്‍എ പ്രതികരിച്ചു.