തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ നാലു പേർക്ക് നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയെന്ന് ആരോഗ്യമന്ത്രി. നിപ്പ വൈറസ് ബാധയുണ്ടായവരുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും.
. ആന്റി ബോഡി ലഭ്യമാക്കുന്നതിന് ഐസിഎംആറുമായി ബന്ധപ്പെട്ടുവെന്നും വിമാനമാർഗ്ഗം മോണോ ക്ലോണൽ ആന്റിബോഡി എത്തിക്കുമെന്നും മന്ത്രി അറിയിച്ചു. കേന്ദ്രസഹായം അഭ്യർഥിച്ചിരുന്നെന്നും മൊബൈൽ ലാബ് സ്ഥാപിക്കാൻ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സംഘം ഇന്ന് വൈകിട്ട് എത്തുമെന്നും മന്ത്രി
വീണാജോർജ് അറിയിച്ചു
കോഴിക്കോട് ജില്ലയിൽ നാലു പേർക്കാണ് ഇതുവരെ നിപ്പ വൈറസ് ബാധ സ്ഥരീകരിച്ചത്. രണ്ടു പേർ മരിച്ചു. കുറ്റ്യാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദ് (48) ഓഗസ്റ്റ് 30നും വടകര മംഗലാട് മമ്പളിക്കുനി ഹാരിസ് (40) ഇൗ മാസം 11നുമാണ് മരിച്ചത്. മുഹമ്മദിന്റെ 9 വയസ്സുള്ള കുട്ടിയും ബന്ധുവുമ നിപ്പ സ്ഥിരീകരിച്ചു ചികിത്സയിലാണ്. ഹാരിസും മുഹമ്മദുമായി ആശുപത്രിയിൽ വച്ചാണ് സമ്പർക്കം ഉണ്ടായത്. രേഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ എട്ടു പഞ്ചായത്തുകളിലെ വിവിധ വാർഡുകൾ കൺടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.