മാരുതി സുസുക്കി എസ്-പ്രെസോയുടെ ഗ്ലോബല്‍ NCAP പുറത്ത്‌വിട്ട റിപ്പോര്‍ട്ടില്‍ ക്രാഷ് ടെസ്റ്റ് വമ്പന്‍ പരാജയം ഏറ്റുവാങ്ങി.5 സ്റ്റാര്‍ റേറ്റിംഗുള്ള സ്കെയിലില്‍ എസ്പ്രേസ്സോയ്ക്ക് ഒരൊറ്റ സ്റ്റാര്‍ പോലും ലഭിച്ചില്ല. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റിലെ മാരുതി എസ്-പ്രെസോയുടെ മോശം പ്രകടനം കാര്‍ നിര്‍മ്മാതാവും ടാറ്റ മോട്ടോര്‍സും തമ്മില്‍ ഒരു ട്വിറ്റര്‍ പരിഹാസത്തിന് വരെ വഴിതെളിച്ചിരുന്നു.എന്നിരുന്നാലും, ആഫ്രിക്കന്‍ രാജ്യത്ത് ലഭ്യമായ എസ്-പ്രെസോ കാറുകളിലെ സുരക്ഷാ ആശങ്കകള്‍ സുസുക്കി ഓട്ടോ ദക്ഷിണാഫ്രിക്ക പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍. ഗ്ലോബല്‍ NCAP പരീക്ഷിച്ച ഇന്ത്യന്‍ സ്‌പെക്ക് മോഡലിനേക്കാള്‍ സുരക്ഷിതമാണെന്ന് സുസുക്കി ഓട്ടോ ദക്ഷിണാഫ്രിക്കയുടെ ദേശീയ ബ്രാന്‍ഡ് മാനേജര്‍ ബ്രെന്‍ഡന്‍ കാര്‍പെന്റര്‍ അവകാശപ്പെടുന്നു.പുതിയ ഒരു വാഹനം എന്നതിലുപരി പുതിയ ഒരു വാഹന ശ്രേണിയിലേക്കുള്ള മാരുതിയുടെ ചുവടുവയ്പ്പാണ് എസ്-പ്രെസോ. നിര്‍മ്മാണം അവസാനിപ്പിച്ച ആള്‍ട്ടോ K10 -ലെ 998 സിസി മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് എസ്-പ്രെസോയില്‍ മാരുതി ഉപയോഗിച്ചിരിക്കുന്നത്.ബിഎസ് VI മാനദണ്ഡങ്ങള്‍ പാലിക്കുന്ന എഞ്ചിന്‍ തുടക്കത്തില്‍ തന്നെ നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്തു. ഈ എഞ്ചിന്‍ 68 bhp കരുത്തും 90 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് സ്റ്റാന്‍ഡേര്‍ഡായി നല്‍കുമ്പോള്‍ എസ്-പ്രെസോയുടെ ഉയര്‍ന്ന വകഭേദങ്ങളില്‍ ഓപ്ഷണലായി AGS ഓട്ടോമാറ്റിക് ഗിയര്‍ബോക്സും തെരഞ്ഞെടുക്കാന്‍ സാധിക്കും.