നൈജീരിയയിൽ എത്തിച്ച ഇന്ത്യക്കാരടക്കമുള്ള നാവികർ തുറമുഖത്ത് കപ്പലിൽ തുടരുന്നു. ഹീറോയിക് ഇഡുൻ കപ്പലിൽ നൈജീരിയൻ സൈനീകരുടെ കാവലിൽ ആണ് നാവികർ കഴിയുന്നത്. ഇവരുടെ മോചനത്തിനായുള്ള നയതന്ത്രതല ചർച്ചയും തുടരുകയാണ്. ഇന്നലെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി നൈജീരിയൻ ഹൈകമ്മീഷണറുമായി ഇക്കാര്യത്തിൽ ചർച്ച നടത്തിയിരുന്നു. നൈജീരിയയുടെ അടുത്ത നീക്കം എന്താണെന്ന് അറിയില്ലെന്നും നടപടികളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും മലയാളികളായ നാവികർ പറഞ്ഞു.