ചത്ത ഇറച്ചിക്കോഴികളെ വിൽക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് വ്യാപക പരിശോധന. കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ 4 കടകളാണ് പൂട്ടിച്ചത്. സി.പി.ആർ ഏജൻസി ഇറച്ചിക്കോഴി വിതരണം നടത്തുന്ന കടകളിലാണ് അപ്രതീക്ഷിക റെയ്ഡ് നടത്തിയത്.
30 സ്റ്റാളുകൾ സി.പി.ആർ നടത്തുന്നുണ്ടെന്ന് നഗരസഭയ്ക്ക് പരാതി ലഭിച്ചിരുന്നു. ഇന്നലെ എരഞ്ഞിക്കലിൽ ഒരു കടയിൽ നടത്തിയ പരിശോധനയിലാണ് ചത്തകോഴികളെ വിൽക്കുന്നത് ശ്രദ്ധയിൽപെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തി പൂട്ടിച്ചത്.