
അപൂർവമായ സർപ്പശലഭത്തെ ഞാങ്ങാട്ടിരിയിൽ കണ്ടെത്തി. ഞാങ്ങാട്ടിരി കറോളി കുമാരന്റെ തറവാട്ടുവീട്ടിലാണ് കൗതുകക്കാഴ്ചയായി ശലഭം എത്തിയത്. അറ്റാക്കസ് അറ്റ‌്‌ലസ് എന്നാണ് ശാസ്ത്രീയനാമം. ഞായറാഴ്ച രാവിലെ 10 മണിയോടെ ചുമരിൽ കണ്ടെത്തിയ ശലഭം മണിക്കൂറുകളോളം അതേ ഇരിപ്പ് തുടർന്നു. ചിറക് വിടർത്തുമ്പോൾ ശലഭത്തിന് ഏതാണ്ട് പത്തിഞ്ചോളം വീതിയുണ്ട്. തവിട്ടുനിറത്തിൽ വെളുത്തപാടുകളുള്ള ശലഭത്തിന്റെ ഇരു ചിറകുകളുടെ അറ്റവും പാമ്പിന്റെ മുഖം പോലെയാണ്.