Spread the love

കൊറോണ വൈറസിനെ അഭിമുഖീകരിക്കുന്നതിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങൾ സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി വ്യക്തമാക്കി.

തിരക്കേറിയ സന്ദർഭങ്ങളിൽ തുറന്ന സ്ഥലത്താണെങ്കിലും മാസ്ക്ക് ധരിക്കൽ നിർബന്ധമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

നിലവിലുള്ള പ്രോട്ടോക്കോളുകൾ ഈ സ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ നിർബന്ധമാണെന്ന് വ്യക്തമാക്കുന്നുണ്ടെന്നും ഇമ്യൂൺ സ്റ്റാറ്റസ് പരിശോധിക്കാത്ത പള്ളികൾ പോലുള്ള സ്ഥലങ്ങളിൽ മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും നിർബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.

സൗദിയിൽ പുതുതായി 35 പേർക്ക് കൊറോണ സ്ഥിരീകരിച്ചപ്പോൾ 45 പേർ സുഖം പ്രാപിച്ചിട്ടുണ്ട്. നിലവിൽ 39 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു. പുതുതായി 2 കൊറോണ മരണമാണു റിപ്പോർട്ട് ചെയ്തത്.

Leave a Reply