Spread the love

ജിദ്ദ: രാജ്യത്തെക്ക് റിക്രൂട്ട് ചെയ്ത് കൊണ്ട് വരുന്ന ഒരു തൊഴിലാളിക്ക് വേണ്ടി ഒരു തൊഴിലുടമ വഹിക്കേണ്ട ഏഴ് ചെലവുകളെക്കുറിച്ച് സൗദി മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.

ഇഖാമ കാലാവധി കഴിഞ്ഞ തൻ്റെ തൊഴിലാളിയെ ഇഖാമ പുതുക്കാതെ തർഹീൽ വഴി സൗദിയിൽ നിന്ന് നാട്ടിലേക്ക് അയക്കാമോ എന്ന ഒരു തൊഴിലുടമയുടെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു മന്ത്രാലയം.

വിദേശ തൊഴിലാളിയെ സൗദിയിലേക്ക് കൊണ്ട് വരാനുള്ള ഫീസ്, ഇഖാമ ഇഷ്യു ചെയ്യാനുള്ള ഫീസ്, വർക്ക് പെർമിറ്റ് ഇഷ്യു ചെയ്യാനുള്ള ഫീസ് എന്നിവ സ്പോൺസർ വഹിക്കണം.

അതിനു പുറമെ ഇഖാമ പുതുക്കാനും വർക്ക് പെർമിറ്റ് പുതുക്കാനുമുള്ള ഫീസും അവ പുതുക്കാൻ വൈകിയാലുള്ള പിഴ, പ്രൊഫഷൻ മാറ്റാനുള്ള ഫീസ്, റി എൻട്രി ഫീസ്, കരാർ അവസാനിച്ചാൽ തൊഴിലാളിക്ക് നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റ് ചാർജ്ജ് എന്നിവയും സ്പോൺസറാണു വഹിക്കേണ്ടത് എന്ന് മന്ത്രാലയം സൂചിപ്പിക്കുന്നു.

അതേ സമയം പുതിയ തൊഴിൽ നിയമ പ്രകാരം തൊഴിലാളിയുടെ ഇഷ്ടപ്രകാരം സ്വയം റി എൻട്രി ഇഷ്യു ചെയ്യുകയാണെങ്കിൽ റി എൻട്രി ഫീസ് സ്പോൺസർ വഹിക്കേണ്ടതില്ല എന്നത് പ്രത്യേകം പരാമരിശിക്കുന്നുണ്ട്.

പുതിയ നിയമ പ്രകാരം തൊഴിലാളി സ്വയം റി എൻട്രി ഇഷ്യു ചെയ്താൽ അത് കാൻസൽ ചെയ്യാൻ സ്പോൺസർക്ക് സാധിക്കുകയുമില്ല.

Leave a Reply