അങ്കണവാടി കുട്ടികള്‍ക്ക് ആഴ്ചയില്‍ രണ്ടു ദിവസം മുട്ടയും പാലും നല്‍കുന്ന പദ്ധതി ജൂണ്‍ മാസം മുതല്‍ ആരംഭിക്കുമെന്ന് ആരോഗ്യ, വനിത, ശിശു വികസന വകുപ്പുമന്ത്രി വീണാ ജോര്‍ജ്.
ആഴ്ചയില്‍ രണ്ടു ദിവസം കുട്ടികള്‍ക്ക് ശുദ്ധമായ തേന്‍ വിതരണം ചെയ്യുന്നതിനായാണ് തേന്‍കണം പദ്ധതി നടപ്പാക്കുന്നത്.
മൂന്ന് മുതല്‍ ആറ് വയസുവരെയുള്ള കുട്ടികളുടെ ശാരീരിക മാനസിക വളര്‍ച്ചയ്ക്ക് ഉതകുന്ന പോഷകാഹാരങ്ങള്‍ കൃത്യമായ അളവില്‍ അങ്കണവാടികളില്‍ നല്‍കുന്നുണ്ടെന്നും മന്ത്രി വീണ ജോർജ്ജ് പറഞ്ഞു.
ഈ വര്‍ഷത്തെ അങ്കണവാടി പ്രവേശനോത്സവത്തിന്റെയും കുട്ടികള്‍ക്കുള്ള തേന്‍കണം പദ്ധതിയുടേയും സംസ്ഥാന തല ഉദ്ഘാടനം ഇരവിപേരൂര്‍ ഓതറ പഴയകാവ് അങ്കണവാടിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.