പത്തനാപുരം : സ്കൂൾ വിദ്യാർഥിയെ ഉപദ്രവിച്ച സ്കൂൾ ബസ് ജീവനക്കാരൻ അറസ്റ്റിൽ. പാടം പടയണിപ്പാറ പുത്തൻവിള വീട്ടിൽ സുജീന്ദ്രൻ (43) ആണ് അറസ്റ്റിലായത്. 9ാം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. പാടം വനമേഖലയിൽ ഒളിവിൽ പോയ പ്രതി ഇന്നലെ പുലർച്ചെയാണ് പത്തനാപുരം സി.ഐ.ജയകൃഷ്ണൻ, എസ്.ഐ.ശരലാൽ, സുനിൽ കുമാർ, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ സുരേഷ്, വിനോദ്, അനൂപ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. സുജീന്ദ്രനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.