തിരുവനന്തപുരം: വെള്ളപ്പൊക്കത്തിന്റെയും പ്രളയത്തിന്റെയും കഥ പറഞ്ഞ ‘2018’ എന്ന സിനിമയുടെ രചയിതാവായ അഖിൽ പി.ധർമജന് കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ പാമ്പു കടിയേറ്റു. പുതിയ ചിത്രത്തിന്റെ തിരക്കഥാ രചനയുമായി ബന്ധപ്പെട്ടാണ് വെള്ളായണിയിലെ വാടകവീട്ടിൽ താമസത്തിനെത്തിയത്.
മഴ കനത്തതോടെ ഇവിടേക്കു വെള്ളം കുതിച്ചെത്തുകയായിരുന്നു. കായലിനടുത്ത പ്രദേശമായതിനാൽ വെള്ളം വേഗത്തിൽ ഉയർന്നു. സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങാനുള്ള ശ്രമത്തിൽ അവിടെയുണ്ടായിരുന്ന നായ്ക്കളെ രക്ഷപ്പെടുത്തി. തുടർന്നു വെള്ളത്തിലൂടെ നടന്നു നീങ്ങുമ്പോഴാണു പാമ്പിന്റെ കടിയേറ്റത്. കടിച്ചതു മൂർഖൻ പാമ്പാണെന്നു കരുതുന്നു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നേടിയ അദ്ദേഹം നിരീക്ഷണത്തിലാണ്. വെള്ളത്തിൽ വച്ചു കടിയേറ്റതിനാൽ മാരകമല്ലെന്നാണു വിലയിരുത്തൽ. ‘‘പുതിയ ഹൊറർ സിനിമയുടെ കഥയെഴുതുന്നതിനായി ശാന്തസുന്ദരമായ പ്രദേശം തേടിയാണ് രണ്ടു മാസം മുൻപ് വെള്ളായണിയിൽ എത്തിയത്- അദ്ദേഹം പറഞ്ഞു.