പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു . മുഖ്യ ഘട്ടത്തിലെ അവസാന അലോട്ട്മെന്‍റ് പട്ടിക ആണ് പ്രസിദ്ധീകരിച്ചത് പ്ലസ് വൺ സീറ്റ് ക്ഷാമം രൂക്ഷമാണെന്ന പരാതികൾക്കിടെയാണ് രണ്ടാം അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചത് . 4,65,219 പേർ ആകെ അപേക്ഷിച്ചപ്പോൾ 2,18,418 പേരാണ് ഒന്നാം അലോട്ട്മെന്‍റ് പട്ടികയില്‍ ഇടം പിടിച്ചത് .
മറ്റന്നാൾ മുതൽ ഈ മാസം 21 വരെയാണ് രണ്ടാം അലോട്ട്മെന്‍റ് പട്ടികയിലുള്ളവരുടെ പ്രവേശന നടപടികൾ നടക്കുക.