Spread the love
ആക്ഷൻ ഹീറോ ബിജു ചിത്രത്തിന് രണ്ടാം ഭാഗം

നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജു ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു. റിയലിസ്റ്റിക് പോലീസ് സിനിമയായെത്തിയ ആക്ഷൻ ഹീറോ ബിജു മലയാളത്തിലെ പോലീസ് ചിത്രങ്ങൾക്ക് പുതിയൊരു മാനം നൽകിയ സിനിമ കൂടിയായിരുന്നു . എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പുതിയ ചിത്രം മഹാവീര്യറിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപനത്തോടനുബന്ധിച്ച് ഇറക്കിയ വാർത്താക്കുറിപ്പിന്റെ അവസാന ഭാ​ഗത്ത് പോളി ജൂനിയർ പിക്ചേഴ്സിന്റെ വരാനിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിലാണ് ആക്ഷൻ ഹീറോ ബിജു രണ്ടാം ഭാ​ഗത്തിന്റെ പേരുമുള്ളത്. നിവിൻ പോളിയും എബ്രിഡ് ഷൈനും ഒന്നിച്ച രണ്ടാമത്തെ ചിത്രമായിരുന്നു ആക്ഷൻ ഹീറോ ബിജു.

Leave a Reply