Spread the love
സിബിഎസ്ഇ 10, 12 ക്ലാസ് രണ്ടാം ഘട്ട പരീക്ഷ ഏപ്രിൽ 26 മുതൽ ആരംഭിക്കും

സിബിഎസ്ഇ 10,12 ക്ലാസുകളിലേക്കുള്ള രണ്ടാം ഘട്ട പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. ഏപ്രിൽ 26 മുതലാണ് പരീക്ഷ. രാവിലെ പത്തര മുതൽ ഒറ്റ ഷിഫ്റ്റായിട്ടായിരിക്കും പരീക്ഷ നടത്തുക. ഏപ്രിൽ 26 മുതൽ ആരംഭിക്കുന്ന ടേം 2 പരീക്ഷാ തീയതികളും സിബിഎസ്ഇ പ്രഖ്യാപിച്ചു. ടേം-2 പരീക്ഷകളിൽ, വിദ്യാർത്ഥികൾക്ക് ഒബ്ജക്റ്റീവ്, സബ്ജക്ടീവ് തരത്തിലുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടാകുകപത്താം ക്ലാസ് പരീക്ഷ മെയ് 24 നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ജൂൺ 15 നും അവസാനിക്കും. നവംബർ-ഡിസംബർ മാസങ്ങളിൽ നടന്ന ഒന്നാം ടേം, 10, 12 പരീക്ഷകളിൽ 36 ലക്ഷത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റുകളായ cbse.gov.in, cbseresults.nic.in എന്നിവയിൽ പരീക്ഷ ഫലങ്ങൾ പരിശോധിക്കാം.

Leave a Reply