കൊച്ചി മെട്രോ രണ്ടാംഘട്ടം സ്ഥലമേറ്റെടുപ്പ് ഉടൻ പൂർത്തിയാക്കും. പണമില്ലാത്തതിനാൽ നാലിൽ രണ്ട് വില്ലേജുകളിലെ ഭൂമി മാത്രമാണ് നിലവിൽ സംസ്ഥാന സർക്കാർ ഏറ്റെടുത്തത്.കേന്ദ്ര ക്യാബിനറ്റ് അനുമതി നൽകാത്തതാണ് കഴിഞ്ഞ അഞ്ച് വർഷക്കാലം മുടങ്ങി കിടന്നതു. പ്രധാനമന്ത്രി നേരിട്ട് കൊച്ചിയിലെത്തി ഏവരും കാത്തിരുന്ന ആ പ്രഖ്യാപനം നടത്തി.കലൂർ മുതൽ കാക്കനാട് വരെ.11.2 കിലോമീറ്റർ മെട്രോ പാത. കൊച്ചി മെട്രോ കമ്പനി തന്നെ നേരിട്ട് നിർമ്മാണം നടത്തും. 11 സ്റ്റേഷനുകൾ അതും 1950 കോടി ചെലവിൽ. സംസ്ഥാനം സ്ഥലമേറ്റെടുക്കൽ തുടങ്ങിയെങ്കിലും പണമില്ലാത്തതിനാൽ ഏറ്റെടുക്കാനുള്ള നാല് വില്ലേജുകളിൽ രണ്ടെണ്ണത്തിന്‍റെ മാത്രമാണ് ഭൂമി ഇത് വരെ കൈമാറിയത്.