Spread the love

യാത്രക്കിടയിൽ വിശ്രമിക്കാൻ ശുചിത്വവും സുരക്ഷിതത്വവും ഉള്ള ‘ടേക്ക് എ ബ്രേക്ക്’ സമുച്ചയങ്ങളുടെ രണ്ടാം ഘട്ട നിർമ്മാണം പൂർത്തിയായി. 100 പുതിയ സമുച്ചയങ്ങളാണ് രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായി നാടിനു സമർപ്പിക്കാൻ തയാറാക്കിയത്. ഒന്നാം ഘട്ടത്തിലും 100 സമുച്ചയങ്ങളായിരുന്നു നിർമ്മിച്ചത്. നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന കര്‍മ്മ പരിപാടിയിലുള്‍പ്പെടുത്തി പ്രഖ്യാപിച്ച പദ്ധതിയായിരുന്നു ‘ടേക്ക് എ ബ്രേക്ക് ‘. സ്ത്രീകൾക്കും കുട്ടികൾക്കും ഉപയോഗിക്കാൻ പര്യാപ്തമായ വിധത്തിലാണ് ഓരോ സമുച്ചയവും തയ്യാറാക്കിയിരിക്കുന്നത്. ശുചിമുറികൾക്ക് പുറമേ വിശ്രമകേന്ദ്രവും കോഫീ ഷോപ്പും സജ്ജീകരിച്ചിട്ടുണ്ട്. 524 ടേക്ക് എ ബ്രേക്ക് സമുച്ചയങ്ങളുടെ നിര്‍മ്മാണം പുരോഗതിയിലാണ്. ഹരിത കേരളം മിഷൻ്റേയും ശുചിത്വ മിഷൻ്റേയും നേതൃത്വത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാകുന്നത്.

Leave a Reply