തൊഴിലുറപ്പ് പദ്ധതിയുടെ സേവനം കാർഷിക മേഖലയിലേക്ക് കൂടി പ്രയോജനപ്പെടുത്തണമെന്ന് കെടിഡിസി ചെയർമാൻ പി കെ ശശി. കാർഷിക മേഖലയിൽ തൊഴിലാളികളെ കിട്ടാനില്ലെന്ന പ്രശ്നത്തിന് ഇതോടെ പരിഹാരമാകുമെന്നും പി കെ ശശി കൂട്ടിച്ചേർത്തു.
മലബാർ ദേവസ്വം ബോർഡ് പാലക്കാട് ഏരിയ കമ്മിറ്റി ചെയർമാൻ വള്ളൂർ രാമകൃഷ്ണന്റെ കൃഷിയിടത്തിലെ നടീൽ ഉത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി കെ ശശി. മൂന്ന് ഏക്കറിലധികം വരുന്ന വയലിൽ പൊന്മണി നെൽ വിത്തിനമാണ് ഇറക്കിയിരിക്കുന്നത്. കെ പ്രേംകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം ആർ മുരളി മുഖ്യാതിഥിയായിരുന്നു. വള്ളൂർ രാമകൃഷ്ണൻ, അജിത്ത് കുമാർ, ശ്രീകുമാർ, രമേശ്, ബാബുകൃഷ്ണൻ, അനന്യ അജിത്ത്, അഭിനവ് അജിത്ത് തുടങ്ങിയവർ പങ്കെടുത്തു.