Spread the love
കാളീവിഗ്രഹത്തിന് മുന്നില്‍ മനുഷ്യന്റെ വെട്ടിയെടുത്ത തല

ആന്ധ്രപ്രദേശിലെ നല്‍ഗൊണ്ടയിലെ ചിന്തപള്ളിയിലെ കാളീക്ഷേത്രത്തിലെ വിഗ്രത്തിന് മുന്നില്‍ മനുഷ്യന്റെ വെട്ടിയെടുത്ത തല കണ്ടെത്തി. തിങ്കളാഴ്ച പുലര്‍ച്ചെ വിഗ്രഹത്തിന്റെ കാല്‍ചുവട്ടില്‍ ഏകദേശം 30 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ തലയാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ആരാണ് കൊല്ലപ്പെട്ടതെന്ന് ഇനിയും വ്യക്തമായിട്ടില്ല. വേറെയെവിടെനിന്നെങ്കിലും കൊല നടത്തി വാഹനത്തിലെത്തി തല വിഗ്രഹത്തിനരികെ ഉപേക്ഷിച്ചതാകാനാണ് കൂടുതല്‍ സാധ്യതയെന്നാണ് പൊലീസ് പറയുന്നത്. ആരാണ് കൊല്ലപ്പെട്ടതെന്ന് അറിയാനും പ്രതികളെ കണ്ടെത്താനും സിസിടിവി പരിശോധിക്കുന്നുണ്ട്. നരബലിയാണെന്ന് സംശയിക്കുന്നതായും, കൊലപാതകത്തിന് ശേഷം ശ്രദ്ധതിരിക്കാനായി വിഗ്രഹത്തിന് മുന്നില്‍ തല കൊണ്ടിട്ടതാകാനുള്ള സാധ്യതയും പൊലീസ് കണക്കിലെടുക്കുന്നു. പൊലീസ് ഡോഗ് സ്‌ക്വാഡ്, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

Leave a Reply