കോഴിക്കോട്:
സംസ്ഥാനത്ത് വീണ്ടും ഷിഗല്ല വൈറസ് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ പുതിയാപ്പയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ നടത്തിയ പരിശോധനയിലാണ് ഒരാള്‍ക്ക് വൈറസ് സ്ഥിരീകരിച്ചത്. രോഗവ്യാപനമില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
വയറിക്കളവും പനിയുമാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ഷിഗല്ല ബാക്ടീരിയ മൂലമുള്ള രോഗബാധ കൂടുതലും കുട്ടികളെയാണ് ബാധിക്കുന്നത്. മലിന ജലത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയുമാണ് ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് രോഗം പകരുന്നത്.