Spread the love

സൂര്യയുടെ 45-ാം മത് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി തിളങ്ങാൻ മലയാളി താരങ്ങളായ ഇന്ദ്രൻസും സ്വാസികയും. ആർ ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. സൂര്യ 45 എന്ന് താത്ക്കാലിക പേരിട്ടിരിക്കുന്ന ചിത്രത്തിൽ തൃഷയാണ് നായിക.

സായി അഭയങ്കറാണ് ചിത്രത്തിന്റെ സം​ഗീതം നിർവ്വഹിക്കുന്നത്. കൈതി, സുൽത്താൻ, തീരൻ അധികാരം, ഒൺട്ര് തുടങ്ങിയ ഹിറ്റ് സിനിമകൾ നിർമിച്ച ഡ്രീം വാരിയർ പിക്ചേഴ്സാണ് ഈ ബി​ഗ്ബജറ്റ് ചിത്രവും ഒരുക്കുന്നത്. ആക്ഷൻ ത്രില്ലർ ജോണറിലെത്തുന്ന ‘സൂര്യ 45’ എസ്.ആർ പ്രകാശ് ബാബുവും എസ്.ആർ പ്രഭുവും ചേർന്ന് ചിത്രം നിർമിക്കും.

കോമഡിക്ക് പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് കോയമ്പത്തൂരിൽ പുരോ​ഗമിക്കുകയാണ്. വർഷങ്ങൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ആറുവിലാണ് ഇരുവരും അവസാനമായി ഒരുമിച്ചെത്തിയത്. അടുത്തിടെയാണ് ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ നടന്നത്.

വർഷങ്ങൾക്ക് മുമ്പ് നടൻ വിജയ് ആർ ജെ ബാലാജിയോട് പങ്കുവച്ച ഒരു പ്രമേയത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. എ ആർ റഹ്മാനാണ് ചിത്രത്തിന്റെ സം​ഗീത സംവിധായകൻ. അടുത്തിടെ പുറത്തിറങ്ങിയ സൂര്യയുടെ കങ്കുവ പ്രതീക്ഷിച്ച രീതിയിൽ വിജയം നേടിയിരുന്നില്ല. ആ നിരാശ സൂര്യ 45- ലൂടെ മാറ്റാനാകുമെന്ന ശുഭപ്രതീക്ഷയിലാണ് ആരാധകർ.

Leave a Reply