അതി ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ ഇടുക്കി ഡാമിൻ്റെ ഒരു ഷട്ടർ ഇന്ന് (14.11.2021) ഉച്ചയ്ക്ക് ശേഷം രണ്ടു മണിക്ക് 40 സെൻ്റിമീറ്റർ ഉയർത്തി ജലനിരപ്പ് നിയന്ത്രിക്കാൻ തീരുമാനം ആയിട്ടുണ്ട്. പെരിയാറിൻ്റെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം.2398.8അടിയാണ് നിലവിൽ ജലനിരപ്പ്.ആവശ്യമെങ്കിൽ കൂടുതൽ ജലം ഒഴുക്കി വിടും എന്ന് മന്ത്രി റോഷി അഗസ്റ്റിൻ.
മുല്ലപ്പെരിയാര്‍ അണക്കെട്ടും തുറന്നേക്കും. ജലനിരപ്പ് 140 അടിയിലെത്തിയിട്ടുണ്ട്. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് 900 ഘനയടിയായി വര്‍ധിപ്പിച്ചു.