Spread the love
സിൽവർലൈൻ സർവ്വേ താൽക്കാലികമായി നിർത്തിവച്ചു.

പൊലീസ് സുരക്ഷ ഉറപ്പാക്കാനാകാതെ സർവ്വേ തുടരാനാകില്ലെന്നാണ് എറണാകുളത്ത് സർവ്വേ നടത്തുന്ന സ്വകാര്യ ഏജൻസിയുടെ ഉദ്യോഗസ്ഥരുടെ നിലപാട്. വടക്കൻ കേരളത്തിലും ഇന്ന് സർവ്വേ നടപടികളില്ല. ജില്ലയിൽ ഇനി 12 കിലോമീറ്റർ മാത്രമേ സർവ്വേ പൂർത്തിയാക്കാനുള്ളൂവെന്നും പ്രതിസന്ധിയില്ലെന്നും ഏജൻസി പറയുന്നു. പ്രതിഷേധങ്ങളിൽ സർക്കാർ ഇന്ന് വിവിധ ജില്ലകളിൽ നടത്താനിരുന്ന സർവേ നടപടികൾ നിർത്തിവയ്ക്കാൻ നിർദേശം നൽകിയെന്നാണ് സൂചന. ഈ വിവരം കെ റയിൽ നിഷേധിക്കുകയാണ്. കല്ല് പിഴുതാലും പിന്നോട്ടില്ലെന്ന് വെല്ലുവിളിച്ചായിരുന്നു സിൽവർ ലൈൻ സർവ്വെയിൽ സർക്കാർ അടിയുറച്ച് മുന്നോട്ട് പോയത്. എറണാകുളത്തും കോട്ടയത്തും കോഴിക്കോടും കണ്ണൂരും മലപ്പുറത്തുമൊക്കെ ഇന്ന് വീണ്ടും സർവേ തുടങ്ങാനിരിക്കെയാണ് ഈ നിർത്തിവെക്കൽ. ഏപ്രിൽ ആദ്യവാരം സിപിഎം പാർട്ടി കോൺഗ്രസ് നടക്കുന്നത് കണക്കിലെടുത്താണ് കണ്ണൂരിലെ സർവേ നിർത്തിവെച്ചതെന്നാണ് വിവരം. സിൽവർ ലൈനിന് വേണ്ടിയുള്ള സാമൂഹികാഘാതപഠനത്തിന് സമയം നീട്ടിച്ചോദിക്കുകയാണ് സർവേ നടത്തുന്ന ഏജൻസിയായ കേരള വോളന്‍ററി ഹെൽത്ത് സർവീസസ്. ഏജൻസികളുടെ ആവശ്യത്തോട് അനുകൂല നിലപാടാണ് കെ റെയിൽ സ്വീകരിച്ചത്. 31-നുള്ളിൽ കല്ലിടൽ പൂർത്തീകരിക്കാനായിരുന്നു മുൻ ധാരണ.

Leave a Reply