Spread the love

തമിഴ്- തെലുങ്ക്- മലയാളി പ്രേക്ഷകർക്ക് ഒരുപോലെ പ്രിയപ്പെട്ട ഗായകനാണ് പ്രദീപ്കുമാർ. തമിഴ് ഗായകൻ ആണെങ്കിലും ദക്ഷിണേന്ത്യൻ ഗാനങ്ങൾക്ക് പുറമേ ഹിന്ദിയിലും താരം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പ്രണയവും വിരഹവും ആഘോഷവും ആനന്ദവും ഒക്കെയായി സംഗീത പ്രേമികൾ എന്നും കേൾക്കുന്ന ഗാനങ്ങളിൽ പ്രദീപിന്റെ സാന്നിധ്യവും ഉണ്ടാകും. ഇപ്പോഴിതാ തനിക്ക് മലയാളം പാട്ടുകൾ പാടുമ്പോൾ വലിയ ഭയം ആണെന്നും എന്നാൽ ആദ്യമായി മലയാളത്തിൽ പാടിയ രണ്ടുവരിക്ക്, തന്നെ തേടി സ്റ്റേറ്റ് അവാർഡ് ആണ് എത്തിയത് എന്നും താരം പറയുന്നു.

മിന്നൽ മുരളിയിലെ രാവിൽ എന്നു തുടങ്ങുന്ന ഗാനത്തിനാണ് താരത്തിന് മികച്ച ഗായകനുള്ള കേരള സംസ്ഥാന അവാർഡ് കിട്ടിയത്. മിന്നൽ മുരളിയിലെ ഈ സോങ് സംഗീത സംവിധായകൻ സുഷിൻ ശ്യാം ആയിരുന്നു ചിട്ടപ്പെടുത്തിയത്.

താൻ സുഷിൻ ശ്യാമിന്റെ വലിയ ഫാൻ ആണ്. അദ്ദേഹത്തിന്റെ സംഗീതത്തിൽ ഒരു പാട്ടു പാടണമെന്ന ആഗ്രഹം പണ്ടുമുതൽക്കേ ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരിക്കൽ താൻ ചിട്ടപ്പെടുത്തിയ ഒരു ചെറിയ പാട്ട് പാടണമെന്ന് സുഷിൻ വിളിച്ച് ആവശ്യപ്പെടുകയായിരുന്നു. ഉടൻതന്നെ ഇതിനു മറുപടിയായി തനിക്ക് മലയാളം വലിയ വശം ഇല്ലെന്നും ചിലപ്പോൾ നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കുമെന്നും താൻ പറഞ്ഞെന്നും പ്രദീപ് പറയുന്നു. അപ്പോൾ അതൊന്നും കുഴപ്പമില്ലെന്നും ഇത് രണ്ടു വരി മാത്രമുള്ള ചെറിയൊരു പാട്ടാണെന്നും പറയുകയായിരുന്നു സുഷിൻ. കോവിഡ് സമയത്ത് ആയതുകൊണ്ട് പെട്ടെന്ന് റെക്കോർഡിങ് കഴിഞ്ഞെന്നും എന്നാൽ ഈ സോങ്ങിന് തന്നെ തേടി സ്റ്റേറ്റ് അവാർഡ് വരുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചില്ലെന്നും ഗായകൻ പറയുന്നു പറയുന്നു

Leave a Reply