Spread the love

രക്ഷപ്പെടുത്തിയ വനപാലകന്റെ കാലിൽ തുമ്പിക്കൈ കൊണ്ട് ചുറ്റിപ്പിടിച്ച് സ്നേഹവും പ്രകടിപ്പിച്ച കുട്ടിയാനയുടെ ചിത്രമാണ് ഇപ്പൊൾ കാഴ്ചക്കാരുടെ കണ്ണും മനസ്സും നിറയ്ക്കുന്നത്.സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വീഡിയോ തമിഴ്നാട്ടിലെ വനമേഖലയിൽ നിന്നുള്ള വീഡിയോ ഐഎഫ്എസ് ഓഫീസറായ പർവീൺ കസ്വാൻ ആണ് ട്വിറ്ററിൽ പങ്കുവെച്ചത്.

പരിക്കേറ്റ് വനത്തിൽ ഒറ്റപ്പെട്ട കുട്ടിയാനയെ തമിഴ്നാട് വനപാലക സംഘമാണ് അമ്മയാനയുടെ അടുത്തെത്തിച്ചത്. അതിനിടെയാണ് അടുത്ത് നിൽക്കുന്ന വനപാലകന്റെ കാലിൽ കുട്ടിയാന തുമ്പിക്കൈകൊണ്ട് ചുറ്റിപ്പിടിക്കുന്നത്. ഉദ്യോഗസ്ഥൻ സ്നേഹത്തോടെ കുട്ടിയാനയെ നോക്കുന്നതും ചിത്രത്തിൽ കാണാം.

Leave a Reply