ജനങ്ങളുടെ നിസഹരണം തുടരുന്നതിനാൽ സാമൂഹികാഘാത പഠനം മുന്നോട്ടു കൊണ്ടുപോകാനാകുന്നില്ലെന്ന് രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ്. രാജഗിരിയുടെ പഠന സംഘത്തെ ഇന്നലെ എറണാകുളത്ത് തടഞ്ഞിരുന്നു, ഈ സാഹചര്യത്തിലാണ് പഠനം നടത്തുന്നതിലെ ബുദ്ധിമുട്ട് എറണാകുളം ജില്ലാ കലക്ടർ മുഖേന സർക്കാരിനെ അറിയിച്ചത്. എറണാകുളം, ആലപുഴ ,പത്തനംതിട്ട ജില്ലകളിൽ ആണ് രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ് പഠനം നടത്തുന്നത്. പദ്ധതി മേഖലയിലെ താമസക്കാരിൽ നിന്ന് ചോദ്യാവലി പ്രകാരം വിവരങ്ങൾ തേടേണ്ടതുണ്ട്. അവരുടെ ആശങ്കകൾ കേൾക്കണം. സർക്കാരിന്റെ തീരുമാനം അറിഞ്ഞ ശേഷം തുടർ നടപടി സ്വീകരിക്കാനാണ് തീരുമാനം.