ഊട്ടി കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച വ്യോമസേന ജൂനിയർ വാറണ്ട് ഓഫീസർ എ.പ്രദീപിൻ്റെ ഭാര്യയ്ക്ക് സർക്കാർ ജോലിക്കായുള്ള നിയമന ഉത്തരവ് കൈമാറി.
സർക്കാർ ജോലി നൽകുന്നതിൻ്റെ ഉത്തരവ് റവന്യൂ മന്ത്രി കെ രാജനാണ് കൈമാറിയത്.
കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗത്തിൽ സൈനികൻ പ്രദീപിൻ്റെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ചിരുന്നു.
റവന്യൂ വകുപ്പിലാണ് നിയമനം.