നടനും മിമിക്രി ആർട്ടിസ്റ്റും ആയ കൊല്ലം സുധി വിട പറഞ്ഞിട്ട് രണ്ടുവർഷമായി. സുധിയുടെ മരണശേഷം സ്വന്തമായി വീടില്ലാത്ത സുധിയുടെ ഭാര്യ രേണുവിനും കുട്ടികൾക്കുമായി സുമനസ്സുകളുടെ കാരുണ്യത്തിൽ ഒരു വീട് വച്ചു നൽകുകയായിരുന്നു. സുധിയുടെ മൂത്തമകൻ കിച്ചൻ ആദ്യ വിവാഹത്തിലെ മകനാണ്. കൊല്ലത്തൊരു ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുകയാണ് രാഹുൽ ഇപ്പോൾ.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ കിച്ചു പങ്കുവെച്ച ഒരു കുറിപ്പും ചുറ്റിപ്പറ്റിയുള്ള സോഷ്യൽ മീഡിയ ഉപഭോക്താക്കളുടെ കമന്റുകളും ചർച്ചകളും ആണ് ശ്രദ്ധേയമാകുന്നത്. അച്ഛന്റെ മരണത്തിനുശേഷം ജീവിതത്തിലുണ്ടായ ഉയര്‍ച്ചയും താഴ്ച്ചയും നിങ്ങളിലേക്കെത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും തന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയും കൊല്ലത്തെ ജീവിതവും നേരിടേണ്ടിവന്ന പ്രതിസന്ധികളും അറിയണമെന്ന് തനിക്ക് തോന്നുന്നുവെന്നുമാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ രാഹുല്‍ പറയുന്നത്. സുധിയ്ക്ക് ഒപ്പമുള്ള ഫോട്ടോയും രാഹുൽ പങ്കുവച്ചിട്ടുണ്ട്.
രാഹുലിന്റെ കുറിപ്പ്
“പ്രിയപെട്ടവരെ, ഞാൻ രാഹുൽ ദാസ്,ഒരുപാട് പേർക്ക് എന്നേ അറിയാമെന്ന് വിശ്വസിക്കുന്നു. ഒരു പക്ഷെ അറിയില്ലെങ്കിൽ ഞാൻ എന്നെ ഒന്നു പരിചയപ്പെടുത്തട്ടേ. മരണപെട്ടു പോയ കൊല്ലം സുധിയുടെ മകൻ..എന്റെ പ്രിയ അച്ഛന്റെ മരണത്തിന് ശേഷം എന്റെ ജീവിതത്തിൽ ഉണ്ടായ ഉയർച്ചയും താഴ്ച്ചയും ഏറെ പ്രിയപെട്ടവരായ നിങ്ങളിലേക്ക് എത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയും കൊല്ലത്തുള്ള ജീവിതവും എനിക്ക് നേരിടേണ്ടിവന്ന പ്രതിസന്ധി ഘട്ടങ്ങളും നിങ്ങൾ അറിയണമെന്ന് എനിക്ക് തോന്നുന്നു. അതിനായി ഒരു വീഡിയോയിലൂടെ നിങ്ങളുടെ മുന്നിലേക്ക് ഞാൻ വരട്ടെ….???”, എന്നാണ് രാഹുൽ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് രാഹുലിനെ പിന്തുണച്ച് രംഗത്ത് എത്തിയത്. പറയാനുള്ളത് എന്തായാലും തുറന്നു പറയണമെന്നും കേള്‍ക്കാന്‍ തങ്ങള്‍ തയ്യാറാണെന്നുമാണ് പലരും കമന്‍റ് ചെയ്തിരിക്കുന്നത്.