അച്ഛനേയും അമ്മയേയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കൊലയാളിയായ മകന്‍ പോലീസില്‍ കീഴടങ്ങി. കുടുംബവഴക്കിനെ തുടര്‍ന്ന് തൃശൂര്‍ ഇഞ്ചക്കുണ്ടില്‍ മാതാപിതാക്കളെ വെട്ടിക്കൊന്ന മകന്‍ അനീഷ്(38) ആണ് കീഴടങ്ങിയത്. മാതാപിതാക്കളെ തൂമ്പകൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷം അനീഷ് അവരെ വെട്ടിക്കൊല്ലുകയായിരുന്നു. അമ്മയുടെ മുഖം വെട്ടി വികൃതമാക്കിയിരുന്നു. അച്ഛന്റെ നെഞ്ചിനും കഴുത്തിനും വെട്ടി. കൊലപാതകത്തിന് ശേഷം ഇയാള്‍ ബൈക്കെടുത്ത് സ്ഥലം വിടുകയായിരുന്നു. കൊലയ്ക്ക് പിന്നാലെ ഒളിവില്‍ പോയ അനീഷിനെ കണ്ടെത്താനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇയാളെ കണ്ടെത്താന്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിനിടെയാണ് അനീഷ് കീഴടങ്ങിയത്.