
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം പിന്‍വാങ്ങുന്നു . വരുന്ന 48 മണിക്കൂറിനകം തുലാവര്‍ഷമെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. രണ്ടാഴ്ച സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കും. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്‌ക്കുള്ള സാധ്യത. വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു. വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ കക്കി (ആനത്തോട്), തൃശൂരിലെ ഷോളയാർ, ഇടുക്കിയിലെ പൊന്മുടി, കുണ്ടള, കല്ലാർകുട്ടി, ലോവർ പെരിയാർ എന്നീ അണക്കെട്ടുകളിൽ റെഡ് അലെർട് തുടരുന്നു.