ഇന്ന് ഉദ്ഘാടനം ചെയ്യുന്ന “വായനയുടെ വസന്തം” പദ്ധതി പ്രകാരം സ്‌കൂളുകൾക്ക് നൽകുന്നത് 9.58 കോടി രൂപയുടെ പുസ്തകങ്ങൾ. നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. SIET തയ്യാറാക്കിയ ഓണ്‍ലൈൻ പോര്‍ട്ടല്‍ മുഖേന 1438 സ്കൂളുകളാണ് പുസ്തകങ്ങള്‍ ഇന്‍ഡന്‍റ് ചെയ്തിട്ടുള്ളത്. ആകെ 1619 സ്കൂളുകള്‍ ആണ് ഈ വര്‍ഷം ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. സ്കൂളുകള്‍ ഇന്‍ഡന്‍റ് ചെയ്തിട്ടുള്ള പുസ്തകങ്ങളുടെ ആകെ എണ്ണം 6,73,621 ആണ്. 9.58 കോടി രൂപയാണ് ഈ വര്‍ഷം ആകെ ഈ പദ്ധതിക്കായി സര്‍ക്കാര്‍ ചെലവഴിക്കുന്നത്.