തിരുവനന്തപുരം: മാര്‍ച്ച് 31ന് ആരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. രാവിലെയാണ് പരീക്ഷ. ഒന്നാം ഭാഷ- പാര്‍ട്ട് വണ്‍( മലയാളം/ സംസ്‌കൃതം) പരീക്ഷയോടെയാണ് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കുക.
31-ാം തീയതി വ്യാഴാഴ്ച കഴിഞ്ഞ് അഞ്ചുദിവസം കഴിഞ്ഞാണ് അടുത്ത പരീക്ഷ. രണ്ടാം ഭാഷ ഇംഗ്ലീഷാണ് ഏപ്രില്‍ ആറിന് നടക്കുക. 8ന് മൂന്നാംഭാഷ, 12ന് സോഷ്യല്‍സയന്‍സ്, 19ന് ഗണിതശാസ്ത്രം, 21ന് ഊര്‍ജ്ജതന്ത്രം, 25ന് രസതന്ത്രം, 27ന് ജീവശാസ്ത്രം, 29ന് ഒന്നാം ഭാഷ പാര്‍ട്ട് രണ്ട് എന്നിങ്ങനെയാണ് പരീക്ഷാ ടൈംടേബിള്‍.
പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 10 മുതല്‍ 19 വരെയാണ്.വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചത്.
പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെ നടക്കും. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷകള്‍ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെ നടക്കുമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
എസ്എസ്എല്‍സി പരീക്ഷയുടെ മോഡല്‍ എക്സാം മാര്‍ച്ച് 21 മുതല്‍ 25 വരെ നടക്കും. ഹയര്‍സെക്കന്‍ഡറി മോഡല്‍ എക്സാം മാര്‍ച്ച് 16 മുതല്‍ 21 വരെ നടക്കും. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റേത് മാര്‍ച്ച് 16 മുതല്‍ 21 വരെ നടക്കും.
പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 10 മുതല്‍ 19 വരെ നടക്കും. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 15 വരെ നടക്കും. വിഎച്ച്എസ് സി പ്രാക്ടിക്കല്‍ ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെ നടക്കും.