തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്സിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്സ് ഋതുഗാമി (32) യെ ആണ് രണ്ടു ദിവസമായി കാണാതായത്. നാലാഞ്ചിറയിൽ ബൈക്ക് വെച്ച് ഇദ്ദേഹം നടന്നുപോകുന്നതിൻ്റെ സിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഫോൺ വിവരങ്ങൾ പരിശോധിച്ചതിൽ നിന്നും മൊബൈൽഫോണുകളുടെ ടവർ ലൊക്കേഷൻ അവസാനമായി കാണിക്കുന്നത് കേശവദാസപുരമാണ്. എന്നാൽ രണ്ട് ഫോൺ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലുമാണ്. ഋതുഗാമിയുടെ സർട്ടിഫിക്കറ്റുകൾ അടങ്ങുന്ന ബാഗ് പൊലീസിന് കിട്ടിയിട്ടുണ്ട്.