ഓൺലൈൻ അപേക്ഷ ഒക്ടോബർ 25നകം
കേന്ദ്ര സർവിസുകളിൽ വിവിധ തസ്തികകളിലായി 3261 ഒഴിവുകളിൽ നിയമനത്തിന് (സെലക്ഷൻ പോസ്റ്റ്) സ്റ്റാഫ് സെലക്ഷൻ കമീഷൻ അപേക്ഷ ക്ഷണിച്ചു. (പരസ്യനമ്പർ phase-IX/2021/സെലക്ഷൻ പോസ്റ്റ്).
തസ്തിക തിരിച്ചുള്ള ഒഴിവുകൾ, യോഗ്യത മാനദണ്ഡങ്ങൾ അടങ്ങിയ ഔദ്യോഗിക വിജ്ഞാപനം https://ssc.nic.in ൽനിന്ന് ഡൗൺലോഡ് ചെയ്യാം. എസ്.എസ്.എൽ.സി മുതൽ ബിരുദ/ബിരുദാനന്തര ബിരുദധാരികൾക്കുവരെ അപേക്ഷിക്കാവുന്ന തസ്തികകൾ വിജ്ഞാപനത്തിലുണ്ട്. അപേക്ഷ നിർദേശാനുസരണം ഓൺലൈനായി ഒക്ടോബർ 25നകം സമർപ്പിക്കണം. സെലക്ഷൻ ടെസ്റ്റ് ജനുവരി/ഫെബ്രുവരി മാസത്തിൽ നടത്തും.
ചില തസ്തികകളും വകുപ്പും ഒഴിവുകളും ചുവടെ:
ഗേൾസ് കാഡറ്റ് ഇൻസ്ട്രക്ടർ, ഡയറക്ടറേറ്റ് ജനറൽ ഓഫ് എൻ.സി.സി, ന്യൂഡൽഹി,
ഒഴിവുകൾ: 81
യോഗ്യത: ബിരുദം
മൾട്ടി ടാസ്കിങ് സ്റ്റാഫ്, ചീഫ് പോസ്റ്റ്മാസ്റ്റർ ജനറലിന്റെ ഓഫിസ്, വെസ്റ്റ് ബംഗാൾ സർക്കിൾ, കൊൽക്കത്ത,
ഒഴിവുകൾ: 398
യോഗ്യത: മെട്രിക്കുലേഷൻ/എസ്.എസ്.എൽ.സി/തത്തുല്യം
ഫോട്ടോഗ്രാഫർ ഗ്രേഡ് III, സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ, കൊൽക്കത്ത,
ഒഴിവുകൾ: 8
യോഗ്യത: ഹയർ സെക്കൻഡറി/പ്ലസ് ടു
ഡ്രില്ലർ കം മെക്കാനിക് (മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ), സെൻട്രൽ ഗ്രൗണ്ട്വാട്ടർ ബോർഡ്, ഫരീദാബാദ്,
ഒഴിവുകൾ: 19
യോഗ്യത: ഹയർ സെക്കൻഡറി/പ്ലസ് ടു;
ജൂനിയർ ജ്യോഗ്രഫിക്കൽ അസിസ്റ്റൻറ്, നാഷനൽ അറ്റ്ലസ് ആൻഡ് തെമാറ്റിക് മാപ്പിങ് ഓർഗനൈസേഷൻ, കൊൽക്കത്ത,
ഒഴിവുകൾ: 62
യോഗ്യത: ബിരുദം
റിസർച് അസിസ്റ്റൻറ്, സ്ഥാപനം തൊട്ടുമുകളിലേതുതന്നെ,
ഒഴിവുകൾ: 146
യോഗ്യത: ബിരുദം/ബിരുദാനന്തര ബിരുദം;
മൾട്ടി ടാസ്കിങ് സ്റ്റാഫ് (ടെക്നിക്കൽ), നാഷനൽ ടെസ്റ്റ്ഹൗസ്
ഒഴിവുകൾ: 78
യോഗ്യത: മെട്രിക്കുലേഷൻ/തത്തുല്യം
ഡെപ്യൂട്ടി റേഞ്ചർ, ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ റീജനൽ ഓഫിസ്, ബാംഗ്ലൂർ
ഒഴിവുകൾ: 12
യോഗ്യത: ഹയർ സെക്കൻഡറി/പ്ലസ് ടു
ജൂനിയർ ഗ്രേഡ് ഇന്ത്യൻ ഇൻഫർമേഷൻ സർവിസ്,
ഒഴിവുകൾ: 40 (ഇംഗ്ലീഷ്, ഹിന്ദി ഉൾപ്പെടെ)
യോഗ്യത: ബിരുദം
ഫാർമസിസ്റ്റ്, ഹെൽത്ത് മുംബൈ,
ഒഴിവുകൾ: 15
യോഗ്യത: ഹയർ സെക്കൻഡറി/പ്ലസ് ടു
കെമിക്കൽ അസിസ്റ്റൻറ്, സെൻട്രൽ റവന്യൂ കൺട്രോൾ ലബോറട്ടറി, ന്യൂഡൽഹി
ഒഴിവുകൾ: 92
യോഗ്യത: ബിരുദം
ഗേൾ കാഡറ്റ് ഇൻസ്ട്രക്ടർ, ഡിഫൻസ്,
ഒഴിവുകൾ: 82
യോഗ്യത: ബിരുദം
ഡേറ്റ പ്രൊസസിങ് അസിസ്റ്റൻറ് ഗ്രേഡ് എ, ഡിഫൻസ്,
ഒഴിവുകൾ: 64
യോഗ്യത ബിരുദം;
സയന്റിഫിക് അസിസ്റ്റൻറ്, ഡയറക്ടറേറ്റ് ജനറൽ ഓഫ് സപ്ലൈസ്,
ഒഴിവുകൾ: 24
യോഗ്യത: ബിരുദം;
ജൂനിയർ എൻജിനീയർ (ക്വാളിറ്റി അഷ്വറൻസ്), ഡിഫൻസ്,
ഒഴിവുകൾ: 165
യോഗ്യത: ബിരുദം
അസിസ്റ്റൻറ് കമ്യൂണിക്കേഷൻ ഓഫിസർ, പൊലീസ് വയർലെസ്,
ഒഴിവുകൾ: 52
യോഗ്യത: ബിരുദം
നഴ്സിങ് ഓഫിസർ സി.ജി.എച്ച്.എസ്,
ഒഴിവുകൾ: 53
യോഗ്യത: ബിരുദം
മെഡിക്കൽ അറ്റൻഡൻറ്, സി.ജി.എച്ച്.എസ്,
ഒഴിവുകൾ: 81
യോഗ്യത: മെട്രിക്കുലേഷൻ
ജൂനിയർ സ്റ്റോർ കീപ്പർ, നേവി
ഒഴിവുകൾ: 161
യോഗ്യത: ഹയർ സെക്കൻഡറി
ലാസ്കർ, നേവി,
ഒഴിവുകൾ: 142
യോഗ്യത: മെട്രിക്കുലേഷൻ
എ.എസ്.ഐ, ഹെഡ്കോൺസ്റ്റബ്ൾ, ഹെൽപർ ഉൾപ്പെടെ മറ്റു നിരവധി തസ്തികകളും ഒഴിവുകളും വിജ്ഞാപനത്തിലുണ്ട്.