Spread the love

ഐശ്വര്യ അഭിഷേക് ബച്ചന്‍ വിവാഹമോചനം എന്ന അഭ്യൂഹം ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിക്കാന്‍ തുടങ്ങിയിട്ട് ആറു മാസത്തിലേറെയായി. ഇരുവരും അവരുടെ അടുത്ത വൃത്തങ്ങളും ഇത്തരം അഭ്യൂഹങ്ങള്‍ക്ക് ചൂട് കൂട്ടുന്ന ഒരു സൂചനയും നല്‍കിയിരുന്നില്ല. എന്നാല്‍ ഇരുവരുടെയും സമീപകാല പൊതു പരിപാടികളും അതിലുള്ള പെരുമാറ്റങ്ങളും എല്ലാം വലിയ വാര്‍ത്തകള്‍ക്കാണ് വഴിവച്ചത്.

ഇപ്പോഴത്തെ വിവാഹമോചന വാർത്തയെ തുടർന്നുള്ള കൺഫ്യൂഷൻ ആരാധകർക്കിടയിൽ മുറുകുമ്പോൾ മകളോടൊപ്പം ഒരുമിച്ചെത്തി ഐശ്വര്യ റായിയും അഭിഷേക് ബച്ചനും കഥയിൽ വൻ ട്വിസ്റ്റ് വരുത്തിയിരിക്കുകയാണ് . മകൾ ആരാധ്യക്കൊപ്പം താരദമ്പതികൾ വിമാനത്താവളത്തിൽ നിൽക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽമീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. പുതുവർഷ ആഘോഷങ്ങൾക്ക് ശേഷം മുംബൈ വിമാനത്താവളത്തിലാണ് കുടുംബം പ്രത്യക്ഷപ്പെട്ടത്.മകളോടൊപ്പം ഇരുവരെയും കണ്ടതോടെ ആരാധകരും പാപ്പരാസികളും ചുറ്റുംകൂടി. ഇവരുടെ ഇടയിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്ന ദമ്പതികളുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ നിറയുകയാണ്.

മാദ്ധ്യമങ്ങളോട് സംസാരിക്കുമെന്ന് വിചാരിച്ചിരുന്നെങ്കിലും അഭിഷേക് ബച്ചൻ അതിന് താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. എല്ലാവർക്കും പുതുവത്സര ആശംസകൾ നേർന്നതിന് ശേഷമാണ് ഐശ്വര്യ വിമാനത്താവളത്തിൽ നിന്നും മടങ്ങിയത്.നേരത്തെ, ആരാധ്യയുടെ സ്കൂളിലെ വാർഷികാഘോഷത്തിലും ഐശ്വര്യയും അഭിഷേകും ഒരുമിച്ചെത്തിയിരുന്നു. ആരാധ്യ പഠിക്കുന്ന മുംബൈയിലെ ധീരുഭായ് അംബാനി സ്കൂളിലാണ് ഇരുവരും ഒരുമിച്ചെത്തിയത്. നിലത്ത് കിടന്നിഴയുന്ന ഐശ്വര്യയുടെ ധുപ്പട്ടയിൽ പിടിച്ചുനടക്കുന്ന അഭിഷേകിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു.

Leave a Reply