Spread the love

ഇപ്പോഴത്തെ നടിമാരൊക്കെ എന്ത് കോലമാണ് എന്ന് കാവ്യയേയും സംയുക്തയെയും സംവൃതയെയുമൊക്കെ ഇക്കാലത്തെ നടിമാരുമായി താരതമ്യം ചെയ്ത് പറയാത്ത ഒന്നോ രണ്ടോ ആന്റിമാരോ അങ്കിളുമാരോ നമ്മുടെ ഇട്ടാവട്ടത്തിൽ ഉണ്ടാകും. വട്ടമുഖവും വിടർന്ന കണ്ണുകളും മുല്ലപ്പൂ പല്ലുകളുമൊക്കെയാണ് അവരുടെ സൗന്ദര്യത്തിന്റെ മാനദണ്ഡങ്ങൾ.

ഒരുകാലത്ത് കാവിയായിരുന്നു മലയാളികൾക്ക് എല്ലാം. തൊട്ടതെല്ലാം പൊതുവേ പൊന്നാക്കാറുള്ള ഹിറ്റ് നടി. ലുക്കിൽ മാത്രമല്ല അഭിനയത്തിലും മാറ്റുരയ്ക്കുന്തോറും തിളങ്ങുന്ന തനി തങ്കമായിരുന്നു കാവ്യ. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും പാടെ മാറിനിൽക്കുന്ന കാവ്യ ഇപ്പോൾ ഒരു കുട്ടിയുടെ അമ്മ കൂടിയാണ്. പ്രസവത്തിനുശേഷം ഒരുപാട് മാറ്റങ്ങൾ കാവ്യയ്ക്ക് ഉണ്ടായിട്ടുണ്ട്.

വട്ട മുഖവും തുടുത്ത കവികളും എല്ലാം മാറി. തനി നാടൻ പെൺകുട്ടിയുടെ വേറിട്ട ഭംഗിയിൽ നിന്നും സ്ഥിരം കണ്ടു പരിചയമുള്ള നടിമാരുടെ വേറിട്ട ലുക്കിലേക്ക് കാവ്യയും എത്തി. ഇടതൂർന്ന് പനംകുല പോലെ വളർന്നുനിന്നിരുന്ന ചുരുണ്ട മുടിയെല്ലാം താരം വെട്ടി മുറിച്ച് സ്‌ട്രെയിറ്റ് ചെയ്തു. വട്ടമുഖം മാറി കവിളുകൾ ഒട്ടി ഓവൽ ഷെയ്പ്പിലാണിപ്പോൾ നടിയുടെ മുഖം.

അതേസമയം താനേ ഉണ്ടായ മാറ്റമല്ല കാവ്യ യുടെത് എന്നാണ് റിപ്പോർട്ടുകൾ. പഴയ വട്ടമുഖം മാറ്റാൻ ഫിറ്റ്നസ് നിലനിർത്തുക മാത്രമല്ല ലക്ഷങ്ങൾ പൊടിച്ച് ചില ട്രീറ്റ്മെന്റുകളും താരം ചെയ്തിട്ടുണ്ട്. ഫാറ്റ് ഡിസോൾവിങ് ഇഞ്ചക്ഷൻ, ഫെയ്സ് ടൈറ്റനിങ് ട്രീറ്റ്മെന്റ്, ഡെർമ്മൽ ഫില്ലേഴ്സ് തുടങ്ങിയ ട്രീറ്റ്മെന്റുകൾക്ക് നടി വിധേയയായിട്ടുണ്ടെന്നും ചില ഓൺലൈൻ മീഡിയകൾ റിപ്പോർട് ചെയ്യുന്നു.

കവിൾ, താടിയെല്ല് ഭാഗങ്ങളിലെ കൊഴുപ്പ് ലയിപ്പിക്കുന്ന കുത്തിവെയ്പ്പുകളാണ് ഫാറ്റ് ഡിസോൾവിങ് ഇഞ്ചക്ഷൻ. ഈ ട്രീറ്റ്മെന്റ് ചെയ്യുന്നതോടെ മുഖത്തെ വണ്ണം കുറഞ്ഞ് മെലിഞ്ഞതാകുകയും മുഖത്തിന്റെ പ്രൊഫൈൽ മാറുകയും ചെയ്യും. ഈ കുത്തിവയ്പ്പുകൾ ചർമ്മ ഫില്ലറുകളുമായി സംയോജിച്ച് മുഖം റീ മോഡൽ ചെയ്യാനും ഉപയോഗിക്കാം.

മുഖത്തിന്റെ വോള്യം പുനസ്ഥാപിക്കാനും ചുളിവുകൾ മിനുസപ്പെടുത്താനും ആകൃതി വരുത്താനും ഉപയോഗിക്കാവുന്ന ചികിത്സ രീതിയാണ് ഡെർമൽ ഫില്ലറുകൾ. കവിളിലെ വോള്യം നഷ്ടപ്പെടൽ, കണ്ണുകൾക്ക് താഴെയുള്ള പൊള്ളയായ ഭാഗങ്ങൾ അല്ലെങ്കിൽ വായയ്ക്ക് ചുറ്റുമുള്ള ചുളിവുകൾ എന്നിവയുൾപ്പെടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉപയോഗിക്കുന്ന സൗന്ദര്യവർധക പ്രക്രിയയാണിത്. സിനിമാ താരങ്ങളിൽ ഭൂരിഭാ​ഗം പേരും ഡെർമൽ ഫില്ലറുകൾ ഉപയോ​ഗിച്ചിട്ടുണ്ട്.

അതേസമയം നടിയുടെ പുതിയ ലുക്ക് മലയാളികൾക്ക് പലർക്കും അത്ര പിടിച്ചിട്ടില്ല. പഴയ മുടിയും മുഖവും പ്രശംസിച്ച് ഇപ്പോഴും താരത്തിന്റെ ഫോട്ടോകൾക്ക് താഴെ കമന്റുകൾ വരുന്നതായി കാണാം.

Leave a Reply