വിജയ് സേതുപതിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമായിരുന്നു മഹാരാജ. നടന്റെ അസാധ്യ പെർഫോമൻസും പകരം വയ്ക്കാനില്ലാത്ത തിരക്കഥയും സംവിധായകന്റെ കയ്യടക്കവും കൂടിയായപ്പോൾ മഹാരാജ എന്ന സസ്പെൻസ് ത്രില്ലർ തമിഴ്നാട്ടിൽ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും വിജയം കൊയ്യുകയായിരുന്നു.
ജൂൺ 18 ന് നെറ്റ്ഫ്ലിക്സിൽ എത്തിയ ചിത്രം ഇപ്പോൾ തായ്വാനിലും മികച്ച പ്രതികരണം നേടി ട്രെൻഡിങ് ആവുകയാണ് എന്ന വിവരമാണ് പുറത്തുവരുന്നത്. തായ്വാനിൽ മികച്ച 10 ഇംഗ്ലീഷ് ഇതര ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടുകയും 6 ആഴ്ച തുടർച്ചയായി ആ സ്ഥാനം നിലനിർത്തുകയും ചെയ്തു എന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. തായ്വാന് പുറമെ മറ്റു ഭാഷകളില്‍ നിന്നും മികച്ച അഭിപ്രായം മഹാരാജ സ്വന്തമാക്കിയിരുന്നു. മാത്രവുമല്ല ചിത്രത്തിന്റെ അപ്രതീക്ഷിത ട്വിസ്റ്റ് ലോകമെമ്പാടുമുള്ള സിനിമാപ്രേമികളും വലിയ ചര്‍ച്ച ചെയ്തിരുന്നു.
നിഥിലൻ സ്വാമിനാഥൻ സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ് സേതുപതിക്ക് പുറമെ അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നട്ടി നടരാജ് എന്നിവരോടൊപ്പം അഭിരാമി, അരുൾ ദോസ്, മുനിഷ്കാന്ത്, ബോയ്സ് മണികണ്ഠൻ, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗർ, പി എൽ തേനപ്പൻ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു.