Spread the love

ന്യൂഡൽഹി :സെപ്റ്റംബറിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന പ്ലസ് വൺ പരീക്ഷ റദ്ദാക്കില്ലെന്നും,പരീക്ഷകൾ നടത്താനാണു തീരുമാനമെന്നും സംസ്ഥാന സർക്കാർ. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്, വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കി പരീക്ഷ നടത്താൻ തയ്യാറാണെന്ന് അറിയിച്ച് സംസ്ഥാന സർക്കാർ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.

പരീക്ഷ റദ്ദാക്കുന്നത് വിദ്യാർത്ഥികളുടെ തുടർപoനത്തെയും, ഭാവിയെയും ബാധിക്കുമെന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്റേത്. അതിനാൽ,പരീക്ഷ നടത്താനാണ് തീരുമാനം.

പ്ലസ് വൺ പരീക്ഷ റദ്ദാക്കുന്ന കാര്യത്തിൽ കേരള സർക്കാരിൻറെ നിലപാട് ഇന്ന് അറിയിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.അല്ലാത്തപക്ഷം, ഹർജിയിൽ സ്വയം ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.എന്നാൽ നിലപാട് അറിയിക്കാൻ ഒരാഴ്ച സമയം അനുവദിക്കണമെന്ന് കേരള സർക്കാരിനു വേണ്ടി ഹാജരായ സ്റ്റാൻഡിങ് കോൺസൻ ജി.പ്രകാശ് ആവശ്യപ്പെട്ടെങ്കിലും,അത് പറ്റില്ലെന്നും ബുധനാഴ്ച തന്നെ വാദം കേൾക്കുമെന്നുയിരുന്നു കോടതിയുടെ നിലപാട്.

ഇതേ തുടർന്നാണ് പ്ലസ് വൺ പരീക്ഷ നടത്താനുള്ള സന്നദ്ധത അറിയിച്ച് സംസ്ഥാന സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകിയത്. കോവിഡ് നിലനിൽക്കുന്ന സാഹചര്യത്തിലും മുമ്പ് സംസ്ഥാന സർക്കാർ പ്ലസ് ടു, പത്താംക്ലാസ് പരീക്ഷകൾ കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തിയിരുന്നു. ഇത്തരത്തിൽ പ്ലസ് വൺ പരീക്ഷയും നടത്താനുള്ള തീരുമാനത്തിലാണ് സംസ്ഥാന സർക്കാർ.

Leave a Reply