Spread the love

മോഹൻലാലിനെ മനസിൽ കണ്ടെഴുതിയ തിരക്കഥയാണ് കെന്നഡിയെന്ന് സംവിധായകനും നടനുമായ അനുരാ​ഗ് കശ്യപ്. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ചിത്രം വൈകുന്നതെന്നും നിർമാതാക്കളായ സീ സ്റ്റുഡിയോസിന്റെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിൽ നഷ്ടം വന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നും അനുരാ​ഗ് കശ്യപ് പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

‘കെന്നഡി റിലീസ് ലോക്ക് ചെയ്തിട്ടുണ്ട്. സെൻസറിം​ഗ് ക്ലിയറൻസും ലഭിച്ചു. എന്നാൽ സീ സ്റ്റുഡിയോസിന് അവരുടെ ഏറ്റവും പുതിയ ചിത്രങ്ങളിൽ വലിയ നഷ്ടമുണ്ടായി. അതിനാലാണ് ചിത്രം വൈകുന്നത്. കൂടാതെ സീ സ്റ്റുഡിയോസിൽ ഈ പ്രോജക്ടിന് വേണ്ടി പ്രവർത്തിച്ച പ്രധാന നിർമാതാക്കൾ പിന്നീട് കമ്പനി വിട്ടുപോയി’.

‘മോഹൻലാലിനെ മനസിൽ കണ്ടാണ് കഥ എഴുതിയത്. സുഹൃത്തും പ്രമുഖ ഛായാ​ഗ്രാഹകനുമായ രാജീവ് രവിയാണ് ഈ ചിത്രം ആദ്യം സംവിധാനം ചെയ്യാനിരുന്നത്. പക്ഷേ നിർഭാഗ്യവശാൽ അതൊന്നും യാഥാർത്ഥ്യമായില്ല. സിനിമ റിലീസ് ചെയ്യാനുള്ള പണം ഞങ്ങളുടെ കൈയ്യിലില്ല. പണം കണ്ടെത്താനുള്ള മറ്റ് വഴികൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കെന്നഡിയുടെ തുടർഭാ​ഗമായി ചെയ്യാൻ ഒരു വെബ്സീരിസ് മനസിലുണ്ടെന്നും’ അനുരാ​ഗ് കശ്യപ് പറഞ്ഞു.

Leave a Reply