മലയാളത്തിലൂടെ അരങ്ങേറി ബോളിവുഡിൽ വരെ നായികയായി മാറിയ താരമാണ് നയൻതാര. ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണവും ആരാധകർ നയൻതാരയ്ക്ക് നൽകിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ അമ്മയോടൊപ്പമുള്ള മനോഹരമായ ബാല്യകാല ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് താരം. അമ്മയുടെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് ഹൃദയസ്പർശിയായ ഒരു പോസ്റ്റിനൊപ്പമാണ് അപൂർവ്വ ചിത്രവും നയൻതാര സോഷ്യൽ മീഡിയയിൽ പങ്കിട്ടത്.
“എന്റെ പ്രിയപ്പെട്ട അമ്മയ്ക്ക് ജന്മദിനാശംസകൾ എന്റെ ജീവിതത്തിലേക്ക് അമ്മ ചൊരിഞ്ഞ സ്നേഹത്തിനും ത്യാഗങ്ങൾക്കും പ്രാർത്ഥനകൾക്കും അമ്മയോടുള്ള എന്റെ സ്നേഹം വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാനാവില്ല. അമ്മയാണ് ഞങ്ങളുടെ എല്ലാമെല്ലാം. ഞങ്ങൾ എടുക്കുന്ന ഓരോ ചുവടുവയ്പ്പിനും പിന്നിലെ ശക്തി, ഓരോ ദിവസവും ഈ പ്രപഞ്ചത്തോട് ഞങ്ങൾ നന്ദി പറയുന്നു. അമ്മയ്ക്ക് ഒരുപാട് സ്നേഹം.”-നയൻതാര കുറിച്ചു.








