Spread the love

തിരുവനന്തപുരം∙ ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്തിരുന്ന ന്യൂനമർദത്തിന്റെ ശക്തി ക്ഷയിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. നിലവിൽ തെക്കൻ ഒഡീഷയ്ക്കു സമീപ പ്രദേശങ്ങളിലായി ഒരു ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തിൽ ഈ മാസം 10 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ന് ഏഴു ജില്ലകളിലും വ്യാഴാഴ്ച ആറു ജില്ലകളിലുമാണു യെലോ അലർട്ട്.

Leave a Reply