പോത്തൻകോട് : കെഎസ്ആർടിസി ബസിൽ യാത്രയ്ക്കിടെ വിദ്യാർഥിനിയെ കടന്നു പിടിച്ച് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പ്രശസ്ത ടിവി-സ്റ്റേജ് കോമഡി താരം ബിനു ബി. കമാൽ ( 40 )നെ വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് തമ്പാനൂരിൽ നിന്നും നിലമേൽ പോകുന്ന ബസിൽ വട്ടപ്പാറയ്ക്കു സമീപം വച്ച് 4.45 നായിരുന്നു സംഭവം. കൊല്ലം കടയ്ക്കൽ സ്വദേശിനിയാണ് പരാതി നൽകിയത്. പെൺകുട്ടി ബഹളം വച്ചതോടെ ബസ് നിർത്തി. ഇതിനിടെ ബസിൽ നിന്നും ബിനു ഇറങ്ങിയോടി. യാത്രക്കാരും നാട്ടുകാരും പിന്നാലെയെത്തിയെങ്കിലും കടന്നുകളഞ്ഞ ബിനുവിനെ പിന്നീട് വട്ടപ്പാറ ശീമമുള മുക്കിൽ നിന്നും കസ്്റ്റഡിയിലെടുക്കുകയായിരുന്നെന്ന് വട്ടപ്പാറ എസ്എച്ച്ഒ എസ്.ശ്രീജിത്ത് പറഞ്ഞു. ഇന്ന് കോടതിയിൽ ഹാജരാക്കും.