അത്തോളി (കോഴിക്കോട്) : പുലർച്ചെ വീട്ടിൽനിന്ന് ഓടാൻ ഇറങ്ങിയ വിദ്യാർഥി വഴിയിൽ കുഴഞ്ഞുവീണു മരിച്ചു. അത്തോളി ജിവിഎച്ച്എസ്എസ് വിഎച്ച്എസ്ഇ ഒന്നാംവർഷ വിദ്യാർഥി ഹേമന്ദ് ശങ്കർ (16) ആണ് കൂട്ടുകാർക്ക് മുമ്പിൽ റോഡരികിൽ വീണു മരിച്ചത്. പതിവായി കൂട്ടുകാർക്കൊപ്പം അതി രാവിലെ ഓടാറുണ്ടായിരുന്നു.
രാവിലെ 6 മണിക്കാണ് കുഴഞ്ഞു വീണത്. കുടക്കല്ല് എടത്തിൽകണ്ടി ശ്രീഹരിയിൽ അനിൽ കുമാറിന്റെയും ശ്രീജയുടെയും മകനാണ്. സഹോദരൻ: അശ്വന്ത്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിദ്യാർഥിയുടെ മരണത്തെ തുടർന്ന് സ്കൂളിന് അവധി നൽകി.