Spread the love
ജെയിംസ് വെബ് ടെലിസ്കോപ്പ് വിക്ഷേപണം വിജയം

ജെയിംസ് വെബ് ടെലിസ്കോപ്പ് വിക്ഷേപണം വിജയം. ഫ്രഞ്ച് ഗയാനയിൽ നിന്ന് അരിയാനെ 5 റോക്കറ്റ് ഉപയോഗിച്ച് ഇന്ത്യൻ സമയം 5.50നായിരുന്നു വിക്ഷേപണം. വിക്ഷേപണം കഴിഞ്ഞ് 27 മിനുട്ടിന് ശേഷം പേടകം വിക്ഷേപണ വാഹനത്തിൽ നിന്ന് വേർപ്പെട്ടു, സോളാർ പാനലുകൾ വിടർന്ന് പ്രവർത്തിച്ചു തുടങ്ങിയതായി മിഷൻ കൺട്രോൾ അറിയിച്ചു. വിക്ഷേപണം കഴിഞ്ഞ് 12 മണിക്കൂർ കഴിയുമ്പോഴായിരിക്കും ആദ്യ സഞ്ചാര പാതാ മാറ്റം. ഇത്തരത്തിൽ മൂന്ന് തവണ പേടകത്തിലെ റോക്കറ്റുകൾ പ്രവർത്തിപ്പിച്ച് സഞ്ചാര പാത ക്രമീകരിക്കും. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ ഏകദേശം നാലിരട്ടി അകലത്തിൽ ലെഗ്രാഞ്ച് 2 പോയിന്റാണ് പേടകത്തിന്റെ ലക്ഷ്യം. എൽ 2വിൽ എത്തിയ ശേഷം എല്ലാ സംവിധാനങ്ങളും പ്രവർത്തനക്ഷമമാണോയെന്ന് പരിശോധിച്ച ശേഷമായിരിക്കും ശാസ്ത്ര ദൗത്യം തുടങ്ങുക. എൽ 2വിൽ എത്തി ആറ് മാസം കഴിഞ്ഞ ശേഷമായിരിക്കും ദൂരദർശിനി കമ്മീഷൻ ചെയ്യുക.

മുപ്പത് വ‌‌ർഷമെടുത്ത് മൂന്ന് ബഹിരകാശ ഏജൻസികൾ ചേർന്നാണ് ദൗത്യം യാഥാർത്ഥ്യമാക്കിയത്. പത്ത് ബില്യൺ അമേരിക്കൻ ഡ‍ോളറാണ് ആകെ ചെലവ്. ഈ പ്രപഞ്ചം അതിന്‍റെ ശൈശവ ദശയിൽ എങ്ങനെയായിരുന്നു? ആദ്യ നക്ഷത്ര സമൂഹങ്ങളും ഗ്രഹങ്ങളുമൊക്കെ എങ്ങനെയായിരുന്നു ? ഇങ്ങനെ കുറേ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടിയാണ് ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ് ദൗത്യം.

Leave a Reply