Spread the love
രാജ്യത്ത് നിര്‍ബന്ധിത വാക്സിനേഷന്‍ പാടില്ലെന്ന് സുപ്രീംകോടതി

രാജ്യത്ത് നിര്‍ബന്ധിത വാക്സിനേഷന്‍ പാടില്ലെന്ന് സുപ്രീംകോടതി. ഒരു വ്യക്തിയെയും കൊവിഡ് വാക്സിന്‍ കുത്തിവയ്ക്കാന്‍ നിർബന്ധിക്കരുതെന്ന് സുപ്രീം കോടതി പറഞ്ഞു. എന്നാല്‍ പൊതു താത്പര്യം കണക്കിലെടുത്ത് വാക്സിന്‍ കുത്തിവയ്ക്കാത്തവര്‍ക്ക് എതിരെ നിയന്ത്രണങ്ങള്‍ കൊണ്ട് വരാന്‍ സര്‍ക്കാരുകള്‍ക്ക് അധികാരം ഉണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.

വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്ക് പൊതു സ്ഥലങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാരുകളുടെ നടപടി ഏകപക്ഷീയമാണെന്ന് കോടതി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ അത്തരം ഉത്തരവുകള്‍ പിന്‍വലിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. വാക്സിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നും സുപ്രീം കോടതി പറഞ്ഞു.

വാക്‌സിന്‍ എടുക്കാത്തവരില്‍ നിന്ന് കോവിഡ് പകരാനുള്ള സാധ്യത, വാക്‌സിന്‍ എടുത്തവരില്‍ നിന്നുള്ള പകര്‍ച്ചാ സാധ്യതയേക്കാള്‍ കൂടുതലാണെന്ന് കാണിക്കാനുള്ള മതിയായ വിവരങ്ങളൊന്നും സര്‍ക്കാരുകള്‍ ഹാജരാക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ പരാമര്‍ശം.

സംസ്ഥാനങ്ങളുടെ വാക്‌സിനേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ശരിയല്ലെന്ന് കാണിച്ച് വിദഗ്ധ സമിതിയംഗമാണ് സുപ്രീംകോടതിയെ സമീപിച്ചത്.ഹര്‍ജി പരിഗണിച്ച് കൊണ്ട് എല്‍. നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന നിരീക്ഷണങ്ങള്‍ നടത്തിയത്.

Leave a Reply