Spread the love

രാജ്യദ്രോഹ നിയമം മാറ്റാത്തതെന്തെന്ന് സുപ്രിം കോടതി ;ആർക്കെതിരെയും രാജ്യദ്രോഹം ചുമത്താവുന്ന സ്ഥിതിയാണ് രാജ്യത്ത്..

ന്യൂഡൽഹി : ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ അടിച്ചമർത്താൻ ബ്രിട്ടീഷുകാർ കൊണ്ടുവന്ന രാജ്യദ്രോഹ നിയമത്തിന് ഇപ്പോൾ എന്ത് പ്രസക്തി എന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി ചോദിച്ചു. രാജ്യദ്രോഹക്കുറ്റം കോളനികാലത്തേതാണ്. എന്തുകൊണ്ടാണ് ഇത് ഒഴിവാക്കിക്കൂട എന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് എൻ.വി. രമണ, രാജ്യദ്രോഹ നിയമവുമായി ബന്ധപ്പെട്ട ഹർജികളെല്ലാം ഒരുമിച്ചു പരിഗണിക്കുമെന്നും വ്യക്തമാക്കി. രാജ്യദ്രോഹം സംബന്ധിച്ച് ഇന്ത്യൻ ശിക്ഷാ നിയമത്തിലുള്ള 124 എ വകുപ്പിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് റിട്ട.മേജർ ജനറൽ എസ്.ജി.വെoബത്കരെ നൽകിയ ഹർജിയിൽ കോടതി കേന്ദ്ര സർക്കാരിനു നോട്ടീസയച്ചു.ജീവിതം മുഴുവൻ രാജ്യത്തിനു വേണ്ടി സമർപ്പിച്ച ഒരാൾ നൽകിയ ഹർജിയാണ് ഇതൊന്നും ഇതിനു മറ്റെന്തെങ്കിലും ലക്ഷ്യം ഉണ്ടെന്ന് പറയാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. നിലവിൽ, രാജ്യദ്രോഹ നിയമ പ്രകാരം ആരെയെങ്കിലും കേസിൽ പെടുത്തണമെന്ന് തോന്നിയാൽ രാജ്യദ്രോഹം ചുമത്താവുന്ന തരത്തിൽ വിശാലമാണ് 124 എ വകുപ്പ്.ഇതിന്റെ ദുരുപയോഗം, ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്തപരമായ നടപടികൾ തുടങ്ങിയ കാര്യങ്ങളിലും കോടതി ആശങ്ക പ്രകടിപ്പിച്ചു.വിവര സാങ്കേതിക വിദ്യാ നിയമത്തിൽ നിന്നും സുപ്രീം കോടതിയിൽ 2015 റദ്ദാക്കിയ 66 എ വകുപ്പ് ഉപയോഗിച്ച് ഇപ്പോഴും പോലീസ് കേസെടുക്കുന്ന കാര്യവും ചീഫ് ജസ്റ്റിസ് എടുത്തുപറഞ്ഞു. രാജ്യദ്രോഹ വകുപ്പ് അവ്യക്തവും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്നതുമാണെന്നാണ് ഹർജിക്കാരന്റെ വാദം.ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, ഋഷികേശ് റോയ് എന്നിവരുമുൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

Leave a Reply